Posts

6.തെംസ് നദിക്കരയില്‍ നിന്നുള്ള ലണ്ടന്‍

Image
നദീതടങ്ങള്‍ സംസ്കാരത്തിന്റെ ഉറവിടമായാണ് നാം കണക്കാക്കുന്നത്‌ . എന്നാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ പ്രധാനപ്പെട്ട നഗരങ്ങള് ഓരോ നദിയുമായി ബന്ധപ്പെട്ടി രിക്കുന്നു . ലണ്ടന്‍ തെംസ് നദിയുമായും പാരീസ് സീന്‍ നദിയുമായും മോസ്കോ വോള്‍ഗ നദിയുമായും അങ്ങനെ പോകുന്നു . ഞങ്ങള്‍ക്കു കിട്ടിയ സമയം കൊണ്ടു ലണ്ടന്‍ നഗരം തെംസ് നദിയുടെ തീരത്ത് നിന്നു കാണാന് ശ്രമിച്ചു . പുസ്തകങ്ങളില്‍ വായിച്ച തെംസ് കാഴ്ചയില്‍ വളരെ വ്യത്യസ്തമായിരുന്നു . വൃത്തിയും വെടുപ്പുമുള്ള നദി . ധാരാളം ആധുനിക ബോട്ടുകളും യാത്രക്കാരും . തീരത്തിന്റെ രണ്ടു വശവും നല്ല തിട്ടകള്‍ കെട്ടി ആ ൾക്കാർക്ക് ഇരിക്കാന്‍ സൌകര്യം ചെയ്തിരിക്കുന്നു . പ്ലാസ്ടിക്കും വൃത്തികേടുകളും ഇല്ലേ ഇല്ല . നമ്മുടെ നദികള്‍ ഉപയോഗശൂന്യമായ വസ്തുക്കളുടെ ഒരു നിക്ഷേപസമാഹാരമാണല്ലോ . പാരീസിലെക്കും മറ്റും ബോട്ടുകള്‍ തെംസില്‍ കൂടി പോകുന്നു . തെംസ് നദിയുടെ പാലത്തില്‍ നിന്നു ബ്രിട്ടിഷ് പാരലമെന്ടു മന്ദിരവും  ബിഗ്‌ ബെന്‍ എന്നറിയപ്പെടുന്ന ഘടികാരവും  ഗോപുരവും   അതീവ   മനോഹരമായി തോന്നി .  318 അടി യുരമുള്ള ...

5. മാഡം തുസ്സാടിന്റെ മെഴുക് മ്യൂസിയം

Image
  പ്രസിദ്ധമായ മദാം തുസ്സാടിന്റെ മെഴുക് മ്യൂസിയം ആയിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം . ലണ്ടന്‍ നഗരത്തിലേക്കു രാവിലെ പുറപ്പെടുക , വൈകുന്നേരം തിരിച്ചു കവന്റിയില് എത്തുക എന്ന ദിനചര്യ തുടരുക യായിരുന്നു . മദാം തുസ്സാടിന്റെ മ്യൂസിയത്തിലേക്ക്  പ്രവേശനത്തിനു  നല്ല തിരക്കാണ് എല്ലായ്പോഴും . പ്രവേശന ഫിസും നല്ല തുക കുട്ടികള്‍ക് . വരെ 15 . പൌണ്ടായിരുന്നു എന്നാണു ഓര്മ . അതിനടുത്ത് തന്നെ ഒരു ശാസ്ത്ര കേന്ദ്രവും ഉണ്ട് . അതിന് ആള്‍കാര്‍ കുറവ് . രണ്ടും കൂടി കാണാന്‍ ചെറിയ തുക കൂടി കൊടുത്താല്‍ മതി . അധികം ലൈനില്‍ നില്‍കുകയും വേണ്ട . അതുകൊണ്ടു ഞങ്ങള്‍ ആദ്യം ശാസ്ത്ര കേന്ദ്രവും പിന്നിട് മ്യൂസിയവും കാണാന്‍ തീരുമാനിച്ചു . അതിനിടയില്‍ ഒരു എത്യോപിയന്‍ കുടുംബത്തെ പരിചയപ്പെട്ടു . ഇങ്ങോട്ട് വന്നു പരിചയപ്പെട്ടതാണ് . അവര്‍ ഭാര്യയും ഭര്‍ത്താവും നാലു കുട്ടികളും . എല്ലാവരും നല്ല ശരീരമുള്ളവര്‍.രണ്ടു കുട്ടികള്‍ക് വരെ സൌജന്യ പ്രവേശനം . രണ്ടില്‍ കുടുതല്‍ കുട്ടികള്‍ക് മുഴുവന്‍ ഫീസ് കൊടുക്കണം . ഞങ്ങള്‍ രണ്ടു പ്രായമായവര്‍ കുട്ടികളില്ലാതെ . അവരുടെ രണ്ടു കുട്ടികളെ ഞങ്ങളുടെ കൂടെ  ചേര്‍ക്കണം , പ്രവേശനഫീസ്‌ ലാഭിക്കാ...

4.ലണ്ടന്‍ നാഷണല്‍ ആര്‍ട്ട് ഗാലറി

Image
  ഞങ്ങള്‍ താമസിച്ചിരുന്ന കവന്ററിയില് നിന്നു ലണ്ടനിലേക്കുള്ള 150 കി . മീ . യാത്ര നാഷണല് എക്സ്പ്രെസ്സില് തന്നെയാക്കി . ഇന്ഗ്ലണ്ടിലെ നാട്ടിന്പുറത്തു കൂടിയുള്ള യാത്ര ആസ്വാദ്യകരമാണെങ്കിലും പല ദിവസങ്ങള്‍ ആയപ്പോള്‍ ആവര്തന വിരസത തോന്നി തുടങ്ങി . ശ്രീമതിക്ക് ശാരീരികമായും ചെറിയ ബുദ്ധിമുട്ടുകളനുഭവപ്പെട്ടു തുടങ്ങുകയും ചെയ്തു .   എന്നാലും വല്ലപ്പോഴും കിട്ടുന്ന ഒരു അസുലഭ അവസരം പാഴാക്കാന് തോന്നിയില്ല . ലണ്ടനില് ഞങ്ങളെ ഏറ്റവും ആകറ്ഷിച്ചതു നാഷണല് ആര്‍ട്ട് ഗാലെറി , മദാം തുസാദിന്റെ പ്രതിമകള് എന്നിവ ആയിരുന്നു .   നാഷണല്ആര്‍ട്ട് ഗാലറിയില് ഇല്ലാത്ത  സാധനങ്ങളില്ല  എന്ന് തന്നെ പറയാം . സൂര്യനസ്തമിക്കാത്ത രാജ്യമായിരുന്നതു കൊണ്ടു ലോകത്തിന്റെ എല്ല ഭാഗത്തു നിന്നും കൊണ്ടു വന്ന കൌതുക വസ്തുക്കള് ഇവിടെയുണ്ട് . ഏഷ്യന് രാജ്യങ്ങളാണ് പരമാവധി സംഭാവന ചെയ്തിട്ടുള്ളതു ,  നമ്മുടെ ഇന്ത്യ അതില്‍ ഒട്ടും പിന്നോക്കമല്ല . . പിത്തളയിലും ഓടിലും നിര്മിച്ച കൂറ്റന് നടരാജ വിഗ്രഹം , കരിങ്കല്ലില് തീര്ത ലക്ഷ്മിയുടെയും മുരുകന്റെയും ഗണപതിയുടെയും കമനീയ വിഗ്രഹങ്ങള്‍ എല്ലാം സായിപ്പന്മാര് കപ്പല് മാര്ഗം കേ...