6.തെംസ് നദിക്കരയില്‍ നിന്നുള്ള ലണ്ടന്‍

നദീതടങ്ങള്‍ സംസ്കാരത്തിന്റെ ഉറവിടമായാണ് നാം കണക്കാക്കുന്നത്‌. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ പ്രധാനപ്പെട്ട നഗരങ്ങള് ഓരോ നദിയുമായി ബന്ധപ്പെട്ടി രിക്കുന്നു. ലണ്ടന്‍ തെംസ് നദിയുമായും പാരീസ് സീന്‍ നദിയുമായും മോസ്കോ വോള്‍ഗ നദിയുമായും അങ്ങനെ പോകുന്നു. ഞങ്ങള്‍ക്കു കിട്ടിയ സമയം കൊണ്ടു ലണ്ടന്‍ നഗരം തെംസ് നദിയുടെ തീരത്ത് നിന്നു കാണാന് ശ്രമിച്ചു. പുസ്തകങ്ങളില്‍ വായിച്ച തെംസ് കാഴ്ചയില്‍ വളരെ വ്യത്യസ്തമായിരുന്നു. വൃത്തിയും വെടുപ്പുമുള്ള നദി. ധാരാളം ആധുനിക ബോട്ടുകളും യാത്രക്കാരും. തീരത്തിന്റെ രണ്ടു വശവും നല്ല തിട്ടകള്‍ കെട്ടി ൾക്കാർക്ക് ഇരിക്കാന്‍ സൌകര്യം ചെയ്തിരിക്കുന്നു. പ്ലാസ്ടിക്കും വൃത്തികേടുകളും ഇല്ലേ ഇല്ല. നമ്മുടെ നദികള്‍ ഉപയോഗശൂന്യമായ വസ്തുക്കളുടെ ഒരു നിക്ഷേപസമാഹാരമാണല്ലോ. പാരീസിലെക്കും മറ്റും ബോട്ടുകള്‍ തെംസില്‍ കൂടി പോകുന്നു.

തെംസ് നദിയുടെ പാലത്തില്‍ നിന്നു ബ്രിട്ടിഷ് പാരലമെന്ടു മന്ദിരവും  ബിഗ്‌ ബെന്‍ എന്നറിയപ്പെടുന്ന ഘടികാരവും  ഗോപുരവും  അതീവ  മനോഹരമായി തോന്നി.  318 അടി യുരമുള്ള ഗോപുരത്തിലാണ് ആ ഘടികാരം സ്ഥാപിച്ചിരിക്കുന്നത്. ബി ബി സി  റേഡിയോയുടെ  സമയം അറിയിക്കുന്നത് ഈ  ഘടികാരത്തിന്റെ മണിയടി ശബ്ദത്തില്‍ കൂടിയാണെന്ന് പറയപ്പെടുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റു  വെസ്റ്റ്‌ മിനിസ്റെര്‍ കൊട്ടാരം, പാര്‍ലമെന്റിന്റെ അടുത്തുള്ള വൈറ്റ് ഹാള്‍ എന്നറിയപ്പെടുന്ന ഓഫീസ് സമുച്ചയവും തെംസ് നടിയുടെ കരയിലാണു

പാലത്തില്‍ നിന്ന് തന്നെ ലണ്ടന്‍ എന്നറിയപ്പെടുന്ന ഭീമാകാരമായ ചക്രം കാണാം.   2000  ആണ്ടു തികഞ്ഞപ്പോള്‍  നടന്ന ആഘോഷങ്ങളെ അനുസ്മരിക്കാന്‍ ഉണ്ടാക്കിയ ഏ ഭീമന്‍ ചക്രം യുറോപ്പിലെ ഏറ്റവും വലിയ നിരീക്ഷണ  ചക്രം ആകുന്നുലണ്ടന്‍ നഗരത്തിന്റെ വളരെ നല്ല കാഴ്ച ഏ ചക്രത്തിന്റെ ഏറവും ഉയരം( 443 അടി ) ഉള്ള ഭാഗത്ത്‌  നിന്ന് കാണാമത്രെ. 30 മിനിട്ട് കൊണ്ടാണ് ഈ ചക്രം  ഒന്ന് കറങ്ങി  വരുന്നത്. ഇതില്‍ കയറാന്‍  മുന്‍കൂട്ടി ബുക്ക് ചെയ്തു ടിക്കറ്റെടുത്തിരിക്കണം. ഞങ്ങള്‍  മുന്‍കൂട്ടി ടിക്കറ്റ്  എടുത്തിരുന്നില്ല . അതുകൊണ്ടു  മുകളില്‍ കയറാന്‍ പറ്റിയില്ല. നമ്മുടെ ഉത്സവപ്പറമ്പിലെ വലിയ ചക്രത്തിന്റെ ഒരു വലിയ രൂപം.

ദേശീയ  കലാ  ഗാലറിയെപ്പറ്റി  മുമ്പെഴുതി. കാലാവസ്ഥ  നല്ലതായത് കൊണ്ടു  ഞങ്ങള്‍ക്ക് നഗരം   നടന്നു തന്നെ  കാണാന്‍ കഴിഞ്ഞു. തെംസ് നദിയുടെ തീരത്ത് നിന്ന്  ഞങ്ങള്‍ ടാഫല്ഗര്‍   ചതുരം , പിക്കാടെല്ലി  സര്‍ക്കസ്  എന്നിവിടെയെത്തി. ലണ്ടനിലെ ഏറ്റവും പ്രസിദ്ധമായ   രണ്ടു  സ്ഥലങ്ങളിവയാകുന്നു  ഇവ. നെല്‍സന്‍ പ്രഭുവിന്റെ  ഫ്രെഞ്ച് സ്പാനിഷ് രാജ്യങ്ങളുമായുണ്ടായ യുദ്ധ വിജയത്തെ അനുസ്മരിക്കാനാണ് ട്രാഫല്ഗര്‍ സ്ക്വയര്‍ 1805ല്‍ ഉണ്ടാക്കിയത്. 183 അടി യരമുള്ള  കരിങ്കല്ലില്‍ നിര്‍മ്മിച്ച സ്മാരകം  ജല ധാരയ്ക്ക് നടുക്ക് കാണാം. ഇതിന്റെ അടുത്തു തന്നെയാണ്  നാഷണല്‍ ആര്‍ട്ട് ഗാലറിലണ്ടനിലെ  ഏറ്റവും നല്ല ശില്പമായി അറിയപ്പെടുന്ന  പറക്കുന്ന കാമദേവന്റെ ( Eros) ശില്‍പം ഒറ്റക്കാലില്‍ നില്കുന്നത് കാണാം. ഇതാണ് പിക്കാടല്ലി സര്‍ക്കസ് എന്നറിയപ്പെടുന്നത്.

മറ്റൊരു  പ്രധാന കാഴ്ച  ബ്രിട്ടീഷ് രാജ്ഞിയുടെ വസതിയായ  ബാക്കിനഗ് ഹാം കൊട്ടാരമാണ്. അവിടത്തെ കാവല്‍ക്കാര്‍   അവരുടെ  ഡ്യുട്ടി  മാറുന്ന സമയം  വളരെ  വിശേഷമായ  കാഴ്ചയായി കണക്കാക്കപ്പെടുന്നു. വേനല്‍ കാലത്ത് രാജ്ഞി സ്കൊട്ടലന്റിലേക്ക് താമസം മാറ്റുമ്പോള്‍  കൊട്ടാരത്തിലേക്ക്  സഞ്ചാരികള്‍ക്ക്  ടിക്കറ്റ്  വച്ച് കൊട്ടാര ഭാഗങ്ങള്‍ കാണാന്‍  അവസരം കിട്ടുന്നു. അല്ലാത്ത സമയം  പ്രവേശനമില്ല. അതുകൊണ്ടു  ഞങ്ങള്‍ കൊട്ടാരത്തിന്റെ  വാതില്‍ക്കല്‍  ഒന്നെത്തി നോക്കി പോന്നു. ചുവപ്പ് കുപ്പായം അണിഞ്ഞ  പട്ടാളക്കാര്‍  കാവല്‍ നില്‍ക്കുന്നത്  മാത്രം കണ്ടു.

ഞങ്ങള്‍  നടന്നു പോയ  വഴിയില്‍   ഒരു പള്ളിയും   കോടതിയുടെ  കെട്ടിടത്തിന്റെ  ഭാഗങ്ങളും കണ്ടു .


തെംസ് നദി 

ലണ്ടന് വീല് 
പാരളമേണ്ട ബിഗ് ബൻ 

പാരളമെന്റ് 

വൈറ്റ് ഹാള് 

റ്ററാഫലഗർ ചത്വരം 


ട്രാഫലഗാർ ചത്വരം  
രാജ്ഞിയുടെ പട്ടാളം 

കത്തീഡ്രല് 

 

Comments

Popular posts from this blog

1.ആമുഖം

2.ഇങ്ലണ്ടിലേക്ക് ആദ്യമായി

4.ലണ്ടന്‍ നാഷണല്‍ ആര്‍ട്ട് ഗാലറി