5. മാഡം തുസ്സാടിന്റെ മെഴുക് മ്യൂസിയം

 പ്രസിദ്ധമായ മദാം തുസ്സാടിന്റെ മെഴുക് മ്യൂസിയം ആയിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. ലണ്ടന്‍ നഗരത്തിലേക്കു രാവിലെ പുറപ്പെടുക, വൈകുന്നേരം തിരിച്ചു കവന്റിയില് എത്തുക എന്ന ദിനചര്യ തുടരുക യായിരുന്നു. മദാം തുസ്സാടിന്റെ മ്യൂസിയത്തിലേക്ക്  പ്രവേശനത്തിനു  നല്ല തിരക്കാണ് എല്ലായ്പോഴും. പ്രവേശന ഫിസും നല്ല തുക കുട്ടികള്‍ക്. വരെ 15. പൌണ്ടായിരുന്നു എന്നാണു ഓര്മ. അതിനടുത്ത് തന്നെ ഒരു ശാസ്ത്ര കേന്ദ്രവും ഉണ്ട്. അതിന് ആള്‍കാര്‍ കുറവ്. രണ്ടും കൂടി കാണാന്‍ ചെറിയ തുക കൂടി കൊടുത്താല്‍ മതി. അധികം ലൈനില്‍ നില്‍കുകയും വേണ്ട. അതുകൊണ്ടു ഞങ്ങള്‍ ആദ്യം ശാസ്ത്ര കേന്ദ്രവും പിന്നിട് മ്യൂസിയവും കാണാന്‍ തീരുമാനിച്ചു. അതിനിടയില്‍ ഒരു എത്യോപിയന്‍ കുടുംബത്തെ പരിചയപ്പെട്ടു. ഇങ്ങോട്ട് വന്നു പരിചയപ്പെട്ടതാണ്. അവര്‍ ഭാര്യയും ഭര്‍ത്താവും നാലു കുട്ടികളും. എല്ലാവരും നല്ല ശരീരമുള്ളവര്‍.രണ്ടു കുട്ടികള്‍ക് വരെ സൌജന്യ പ്രവേശനം . രണ്ടില്‍ കുടുതല്‍ കുട്ടികള്‍ക് മുഴുവന്‍ ഫീസ് കൊടുക്കണം. ഞങ്ങള്‍ രണ്ടു പ്രായമായവര്‍ കുട്ടികളില്ലാതെ. അവരുടെ രണ്ടു കുട്ടികളെ ഞങ്ങളുടെ കൂടെ  ചേര്‍ക്കണം, പ്രവേശനഫീസ്‌ ലാഭിക്കാന്‍. ഒറ്റ നോട്ടത്തില്‍ തന്നെ ഞങ്ങളുടെ കുട്ടികള്‍ അല്ല എന്ന് പറയുന്ന അവരെ എങ്ങിനെ സഹായിക്കാം എന്ന് ഞങ്ങള്‍ ആലോചിച്ചു. . സാരമില്ല, അയാള്‍ പറഞ്ഞു, ഞാന്‍ മാനേജ് ചെയ്തുകൊള്ളാം, നിങ്ങള്‍ മിണ്ടണ്ട. ശങ്കിച്ചു എങ്കിലും സമ്മതിച്ചു. വാതില്കല്‍ നിന്ന സ്ത്രീ ചിരിച്ചു കൊണ്ടു ഞങ്ങളെ അകത്തു വിട്ടു. ശീലങ്ങള്‍ മാറുകയില്ലല്ലോ. നിയമങ്ങള്‍ എങ്ങനെ നമുക്കു വേണ്ടി വളച്ചൊടിക്കാം എന്ന് ഇന്ത്യക്കാര്‍ മാത്രമല്ല അറിയുന്നത് എന്ന് മനസ്സില്‍ വിചാരിച്ചു.

 

 ശാസ്ത്ര കേന്ദ്രം വലിയ മെച്ചമൊന്നുമില്ലായിരുന്നു. അവിടെ ഒരു IMAX പ്രദര്‍ശനം ഉണ്ടായിരുന്നു. തൂത്തന് ഖാമൻ എന്ന ഈജിപ്റ്റ് രാജകുമാരന്റെ മമ്മി  കണ്ടെത്തിയത് എങ്ങനെ എന്നതായിരുന്നു ഷോയില്  കാണിച്ചത്. മമ്മിയെപ്പറ്റി ഭൂഗർഭ ഗവേഷണം നടത്തിയ ആൾ ഏതോ ജീവിയുടെ കടിയേറ്റ്  മരിച്ചു  എന്നതും നാട്ടുകാര് ഫൈയ്റോയുടെ  ശാപം ആയിരിക്കും എന്നു പറഞ്ഞത്തും മറ്റും ആയിരുന്നു അതിലെ  പ്രതിപാദ്യം. 2-  മിനുട്ട് മാത്രം ഉള്ള അത് നന്നായിരുന്നു. പ്രേതങ്ങളുടെ വഴി എന്ന് ഒരു ഇടവഴിയില്‍ കൂടി നടന്നു. ഭീതി ഒന്നും അത് ഉണ്ടായില്ല.

അതിന് ശേഷം മദാം തുസ്സാടിന്റെ മെഴുക് പ്രതിമകളുടെ  ഇടയിലേക്ക് നീങ്ങി. മിക്കവാറും എല്ലാ രാജ്യത്തിലെയും പ്രസിദ്ധരായ ആള്‍ക്കാരുടെ പ്രതിമ പൂര്‍ണ രൂപത്തില്‍ ഉണ്ടാകിയിട്ടുണ്ട്. നമ്മുടെ ഇന്ദിരാ ഗാന്ധിയും അമിതാഭ് ബച്ചനും ഒക്കെ ഉണ്ട്. ആൾക്കാര്  അവരുടെ ഇഷ്ട താരത്തിന്റെ കൂടെ നിന്നു ഫോട്ടോ എടുത്തു തരും, പത്തു പൌണ്ട് ചാര്ജു കൊടുക്കണം നമ്മള്‍ എല്ലാം കണ്ടു കഴിഞ്ഞ് പുറത്തു വരുമ്പോള്‍ ഫോട്ടോയും കിട്ടും. ജെയിംസ് ബോണ്ടിന്റെ കൂടെ നിന്നു ഫോട്ടോ എടുക്കുന്നവരും ഉണ്ട്. ഞാനും ഒരു ഫോട്ടോ എടുപ്പിച്ചു..

കാഴ്ചക്കാർക്ക് അകത്തു ഫോട്ടോ എടുക്കാന്‍ ( അവരുടെ അഗീകാരമില്ലാത്തവര്‍ക്ക്  ) അനുവാദമില്ലായിരുന്നു.  ഗൂഗിളില്‍  നിന്ന് ചില  ചിത്രങ്ങള്‍ ഇതോടോപ്പം കൊടുക്കുന്നു.






 

Comments

Popular posts from this blog

1.ആമുഖം

2.ഇങ്ലണ്ടിലേക്ക് ആദ്യമായി

4.ലണ്ടന്‍ നാഷണല്‍ ആര്‍ട്ട് ഗാലറി