6.തെംസ് നദിക്കരയില്‍ നിന്നുള്ള ലണ്ടന്‍
നദീതടങ്ങള്‍ സംസ്കാരത്തിന്റെ ഉറവിടമായാണ് നാം കണക്കാക്കുന്നത് . എന്നാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ പ്രധാനപ്പെട്ട നഗരങ്ങള് ഓരോ നദിയുമായി ബന്ധപ്പെട്ടി രിക്കുന്നു . ലണ്ടന്‍ തെംസ് നദിയുമായും പാരീസ് സീന്‍ നദിയുമായും മോസ്കോ വോള്‍ഗ നദിയുമായും അങ്ങനെ പോകുന്നു . ഞങ്ങള്‍ക്കു കിട്ടിയ സമയം കൊണ്ടു ലണ്ടന്‍ നഗരം തെംസ് നദിയുടെ തീരത്ത് നിന്നു കാണാന് ശ്രമിച്ചു . പുസ്തകങ്ങളില്‍ വായിച്ച തെംസ് കാഴ്ചയില്‍ വളരെ വ്യത്യസ്തമായിരുന്നു . വൃത്തിയും വെടുപ്പുമുള്ള നദി . ധാരാളം ആധുനിക ബോട്ടുകളും യാത്രക്കാരും . തീരത്തിന്റെ രണ്ടു വശവും നല്ല തിട്ടകള്‍ കെട്ടി ആ ൾക്കാർക്ക് ഇരിക്കാന്‍ സൌകര്യം ചെയ്തിരിക്കുന്നു . പ്ലാസ്ടിക്കും വൃത്തികേടുകളും ഇല്ലേ ഇല്ല . നമ്മുടെ നദികള്‍ ഉപയോഗശൂന്യമായ വസ്തുക്കളുടെ ഒരു നിക്ഷേപസമാഹാരമാണല്ലോ . പാരീസിലെക്കും മറ്റും ബോട്ടുകള്‍ തെംസില്‍ കൂടി പോകുന്നു . തെംസ് നദിയുടെ പാലത്തില്‍ നിന്നു ബ്രിട്ടിഷ് പാരലമെന്ടു മന്ദിരവും ബിഗ് ബെന്‍ എന്നറിയപ്പെടുന്ന ഘടികാരവും ഗോപുരവും അതീവ മനോഹരമായി തോന്നി . 318 അടി യുരമുള്ള ...