Posts

Showing posts from January, 2026

3.ഷേക്സ്പിയറിന്‍റെ നാട്ടില്‍

Image
  ഇന്ഗ്ലണ്ടിലെ നഗരങ്ങള്‍ മിക്കതും തിരക്കേറിയവയാണു. പക്ഷെ നഗരങ്ങളില്‍ നിന്നു ഉള്‍നാടുകളിലേക്കു പോയാല്‍ നാട്ടിന്‍പുറത്തിന്റെ ഭംഗി കാണാം. കവന്റി ലണ്ടനില്‍ നിന്നു 150 കിലോമീറ്റെര്‍ ദൂരെയാണെങ്കിലും നാഷണല്‍ എക്സ്പ്രെസ്  ബസ്സ് രണ്ടുമണിക്കൂര്‍ കൊണ്ടു അവിടെയെത്തി. നാട്ടിന്‍പുറത്തിന്റെ ഭംഗി ബസ്സിന്റെ ജനാലയില്‍ കൂടി ആസ്വദിച്ചുകൊണ്ടു തന്നെ. റോഡുകള്‍ വളരെ നല്ലതായതു കൊണ്ടു സാധാരണ ബസ്സിലെ യാത്ര അത്ര സുഖിക്കാത്ത ശ്രീമതിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇടയ്കുള്ള പ്രധാനനഗരങ്ങളില്‍ മാത്രമേ ഈ ബസ്സു നിര്‍ത്തുകയുള്ളൂ. 150 കിലോമീറ്റര്‍ രണ്ടു മണിക്കൂറ് കൊണ്ടു താണ്ടി എന്നു പറയുമ്പോള്‍ അറിയാമല്ലോ വണ്ടിയുടെ വേഗം. കവന്ററി ഒരു ഇടത്തരം പട്ടണമാണു. അവിടെയുള്ള ആശുപത്രിയില്‍ മകന്റെ കൂടെ പഠിച്ച രണ്ടു മൂന്നു ഡോക്ടര്‍മാര്‍ ജോലി ചെയ്തിരുന്നു. നമ്മുടെ നാട്ടില്‍ മെഡിക്കല്‍ ബിരുദാനന്തര പഠനത്തിനുള്ള അവസരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വളരെ കുറച്ചേ ഉള്ളല്ലൊ. അതുകൊണ്ടു നാട്ടില്‍ നിന്നും സാമ്പത്തികമായി അല്പം ഭേദപ്പെട്ട പല കുട്ടികളും ഇന്ഗ്ലണ്ടില്‍ വന്ന് വൈദ്യശാസ്ത്ര മേഖലയില്‍ പരിശീലനത്തിനു വരുന്നു. ഇതിനു ചേരണമെങ്കില...

2.ഇങ്ലണ്ടിലേക്ക് ആദ്യമായി

Image
  തുര്‍ക്കിയിലെ ചുക്കുരോവ ( Cukurova  University, Adana)  സര്‍വകലാശാലയില്‍  നിന്നു മധ്യവേനല്‍ അവധി കിട്ടിയപ്പോഴാണു കുട്ടികള്‍  അമേരിക്കയിലേക്കു പോരാന്‍ പറഞ്ഞത്. ഇന്ത്യയിലേക്കും അമേരിക്കയിലേക്കും മിക്കവാറും തുല്യദൂരവും യാത്രാച്ചിലവും ആയതുകൊണ്ടു കുറെ ആലോചിച്ചതിനു ശേഷം അമേരിക്കയിലേക്കു പോകാന്‍ തന്നെ തീരുമാനിച്ചു. ലണ്ടന്‍ വഴി പോകണം , അതു കൊണ്ടു രണ്ടാഴ്ച ഇംഗ്ലണ്ടില്‍ കഴിയാമെന്നും കരുതി. ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന മകന്റെ ഡോക്ടര്‍ സുഹൃത്ത്  താമസസൌകര്യം ശരിയാക്കാമെന്നു വാഗ്ദാനം ചെയ്തു. വലിയ ബുദ്ധിമുട്ടില്ലാതെ അങ്കാറായില്‍ പോയി ആറുമാസത്തെ  വിസ അപേക്ഷിച്ചപ്പോള്‍  പത്തു വര്‍ഷത്തെ അമേരിക്കന്‍ വിസയും ശരിയാക്കി. ബ്രിട്ടീഷ് വിസ തപാലില്‍   തന്നെ കിട്ടി. പക്ഷെ ചുക്കുറോവയില്‍ സഹപ്രവര്‍ത്തകനായ പ്രൊഫ. റിചാര്‍ഡ്സണ്‍ എന്ന സായിപ്പു ഓരോ കാര്യം പറഞ്ഞു നിരുത്സാഹപ്പെടുത്താന്‍ തുടങ്ങി. തുര്‍ക്കിയില്‍ നിന്നു ധാരാളം മയക്കുമരുന്നു ഇംഗ്ലണ്ടിലേക്കു കടത്തുന്നുണ്ടെന്നും അതിന് സഹായികളാകുന്നതു കൂടുതലും ഇന്ത്യക്കാരും പാകിസ്താനികളും ആണെന്നും മറ്റും. ഇംഗ്ലണ്ടിലേക്കു പാരീസില...

1.ആമുഖം

  കോഴിക്കോട്  നാഷണല്‍  ഇന്സ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയില്‍ നിന്നും രണ്ടു  വര്‍ഷത്തെ അവധിയില്‍ തുര്‍ക്കിയില്‍   ഒരു  യൂണിവേര്‍സിറ്റിയില്‍   ജോലി ചെയ്യുമ്പോള്‍  അദ്യം കിട്ടിയ  മദ്ധ്യവേനല്‍  അവധിക്കു ഇന്ത്യയിലേക്കു പോകണോ  മകളും  ഭര്‍ത്താവും  ഉള്ള  അമേരിക്കയിലേക്കു  പോകണോ  എന്നു  സംശയിച്ചു  നിന്നപ്പോള്‍  അവസാനം അമേരിക്കയിലേക്കു തന്നെയെന്നു തീരുമാനിച്ചു.  അന്നു തുര്‍ക്കിയില്‍ നിന്നു   വിമാനമാര്‍ഗം   ലണ്ടന്‍  വഴി മാത്രമേ അമേരിക്കക്കു  പോകാന്‍ കഴിയൂ. അപ്പോള്‍  കൂട്ടത്തില്‍  കുറച്ചു ദിവസം  ഇങ്ലണ്ടിലും  കഴിയാം എന്നു കരുതി.  മകന്‍റെ  സുഹ്റുത്തുക്കളായ  ചില  ഡോക്റ്റര്‍മാര്‍   താമസസൌകര്യം  ശരിയാക്കാമെന്നേറ്റു. അങ്ങനെ  2002 ലെ  വേനല്‍ക്കാലത്തു  ഇങ്ലണ്ടിലേക്കും  തുടര്‍ന്നു  അമേരിക്കയിലേക്കും  പോയ  യാത്രയും  അവിടെ  താമസിച്ചപ്പോള്‍  കണ്ട  കാഴ്ചകളെ കുറിച്ചും...