4.ലണ്ടന്‍ നാഷണല്‍ ആര്‍ട്ട് ഗാലറി
ഞങ്ങള്‍ താമസിച്ചിരുന്ന കവന്ററിയില് നിന്നു ലണ്ടനിലേക്കുള്ള 150 കി.മീ. യാത്ര നാഷണല് എക്സ്പ്രെസ്സില് തന്നെയാക്കി. ഇന്ഗ്ലണ്ടിലെ നാട്ടിന്പുറത്തു കൂടിയുള്ള യാത്ര ആസ്വാദ്യകരമാണെങ്കിലും പല ദിവസങ്ങള്‍ ആയപ്പോള്‍ ആവര്തന വിരസത തോന്നി തുടങ്ങി. ശ്രീമതിക്ക് ശാരീരികമായും ചെറിയ ബുദ്ധിമുട്ടുകളനുഭവപ്പെട്ടു തുടങ്ങുകയും ചെയ്തു. എന്നാലും വല്ലപ്പോഴും കിട്ടുന്ന ഒരു അസുലഭ അവസരം പാഴാക്കാന് തോന്നിയില്ല. ലണ്ടനില് ഞങ്ങളെ ഏറ്റവും ആകറ്ഷിച്ചതു നാഷണല് ആര്‍ട്ട് ഗാലെറി , മദാം തുസാദിന്റെ പ്രതിമകള് എന്നിവ ആയിരുന്നു.
നാഷണല്ആര്‍ട്ട് ഗാലറിയില്
ഇല്ലാത്ത സാധനങ്ങളില്ല എന്ന് തന്നെ പറയാം. സൂര്യനസ്തമിക്കാത്ത
രാജ്യമായിരുന്നതു കൊണ്ടു ലോകത്തിന്റെ എല്ല ഭാഗത്തു നിന്നും കൊണ്ടു വന്ന കൌതുക
വസ്തുക്കള് ഇവിടെയുണ്ട്. ഏഷ്യന് രാജ്യങ്ങളാണ് പരമാവധി സംഭാവന ചെയ്തിട്ടുള്ളതു, നമ്മുടെ ഇന്ത്യ അതില്‍ ഒട്ടും പിന്നോക്കമല്ല. . പിത്തളയിലും
ഓടിലും നിര്മിച്ച
കൂറ്റന് നടരാജ വിഗ്രഹം, കരിങ്കല്ലില് തീര്ത ലക്ഷ്മിയുടെയും മുരുകന്റെയും ഗണപതിയുടെയും
കമനീയ വിഗ്രഹങ്ങള്‍ എല്ലാം സായിപ്പന്മാര് കപ്പല് മാര്ഗം കേടുകൂടാതെ അവിടെ എത്തിച്ചിട്ടുണ്ടു. ഇവയെല്ലാം
അവിടെ ഭംഗി ആയി പ്രദര്ശിപ്പിച്ചിരിക്കുന്നു. നമ്മുടെതു കൂടാതെ ചൈന
തായ്ലണ്ട്, ബറ്മ്മ
എന്നിവിടങ്ങളില് നിന്നും ധാരാളം സാധനങ്ങളുണ്ടു.. മറ്റു
പ്രധാന ശേഖരം ഈജിപ്ടില് നിന്നുമാണു. മമ്മികളുടെ ഒരു വലിയ
ശേഖരം തന്നെ അവിടെ ഉണ്ട്. ഒരോന്നിന്റെയും താഴെ
വിശദമായി അവയെപ്പറ്റി എഴുതി വച്ചിട്ടുണ്ടു. താല്പര്യമുള്ളവര്കു അതിന്റെ
മുന്നില് ഇരുന്നു എത്രസമയം വേണമെങ്കിലും കാണാനും ആസ്വദിക്കാനും കുറിപ്പുകള്
എഴുതാനും നല്ല ബെഞ്ചുകള് ഇട്ടിട്ടുമുണ്ട്
അസംഖ്യം പെയിന്റിങ്ങുകള് ആണു മറ്റൊരു ആകറ്ഷണം. ക്ലാസിക്കല്‍
ചിത്രകാരന്മാരുടെയും ആധുനിക ചിത്രകാരന്മാരുടെയും ചിത്രങ്ങള്‍ എല്ലാ വിവരങ്ങളുമായി
പ്രദര്ശിപ്പിച്ചിരിക്കുന്നു. മൊസാര്‍ടും
റെമ്ബ്രാന്റും റൂബന്സും പിക്കാസോയും
റുബെല്ലയും മൈക്കലാഞ്ജലോയും ഡാവിഞ്ചിയും എല്ലാം അവിടെ പുനറര്ജനിക്കുന്നു. മിക്കവാറും എല്ലാം
ഒറിജിനല് തന്നെ. സുന്ദരികളുടെ
ചിത്രങ്ങള്‍ ആണു
അധികം. ബ്രിട്ടീഷ്
രാജ്ഞിമാരുടെയും പ്രഭുക്കളുടെയും ചിത്രങ്ങളും എല്ലാം അതു ആരു
സംഭാവന ചെയ്തതാണെന്നും എന്നു മുതല് എന്നു വരെ ജീവിച്ചിരുന്നവരാണെന്നും എല്ലാം വ്യക്തമായി
വായിക്കാന് പറ്റുന്ന
രീതിയില്‍ എഴുതി വച്ചി്ട്ടുണ്ട് . ഇവ
നോക്കി പകര്തുന്ന പല ആള്കാരെയും അവിടെ കണ്ടു. തൊട്ടുനോക്കാനും
അനാവശ്യം എഴുതിവക്കാനും ആരും ശ്രമിക്കാറില്ല. പൊലീസു
പണിക്കു അധികം ആള്കാര് ഇല്ല. കോഹിനൂര്‍ രത്നം കാണാന് ഞങ്ങള്‍ക്കു
കഴിഞ്ഞില്ല. കൂടുതല്
സുരക്ഷിതമായി വച്ചിരുന്നതു കൊണ്ടും വലിയ ഒരു ക്യൂ ഉണ്ടായിരുന്നതു കൊണ്ടുമാണെന്നാണു ഓറ്മ . വളരെ വില
പിടിപ്പുള്ള ഈ ചിത്രങ്ങളും മറ്റു അമൂല്യ വസ്തുക്കളും അവ എവിടെ നിന്നു
വന്നതാണെങ്കിലും ഇത്ര നല്ല രീതിയില് പ്രദര്ശിപ്പിച്ചു വച്ചിരിക്കുന്നതു
അഭിനന്ദനാര്ഹം തന്നെ. ഫൊട്ടോ എടുക്കാന് അനുവാദമില്ല. ഞങ്ങള്കു
കഷ്ടി രണ്ടു മണി്ക്ക്കൂറ് മാത്രമേ അവിടെ കഴിയാന്‍ സാധിച്ചുള്ളൂ. തീരെ
മനസ്സില്ലാതെയാണു ഞങ്ങള് അവിടെ നിന്നു വിട പറഞ്ഞതു. അല്പം
വില കൂടുതല്‍ ആണെങ്കിലും ചില ചിത്രങ്ങളുടെ മാതൃകകളും ഒരു ആല്‍ബവും വാങ്ങി.
ഇതോടൊപ്പം കൊടുത്തിട്ടുള്ള ചിത്രങ്ങള്‍ക്കു കടപ്പാട്
: താഴെപ്പറയുന്ന
വെബ്സൈറ്റ്.
For more pictures and description see website :http://www.nationalgallery.org.uk/



Comments
Post a Comment