1.ആമുഖം
കോഴിക്കോട് നാഷണല്‍ ഇന്സ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയില്‍ നിന്നും രണ്ടു വര്‍ഷത്തെ അവധിയില്‍ തുര്‍ക്കിയില്‍ ഒരു യൂണിവേര്‍സിറ്റിയില്‍ ജോലി ചെയ്യുമ്പോള്‍ അദ്യം കിട്ടിയ മദ്ധ്യവേനല്‍ അവധിക്കു ഇന്ത്യയിലേക്കു പോകണോ മകളും ഭര്‍ത്താവും ഉള്ള അമേരിക്കയിലേക്കു പോകണോ എന്നു സംശയിച്ചു നിന്നപ്പോള്‍ അവസാനം അമേരിക്കയിലേക്കു തന്നെയെന്നു തീരുമാനിച്ചു. അന്നു തുര്‍ക്കിയില്‍ നിന്നു വിമാനമാര്‍ഗം ലണ്ടന്‍ വഴി മാത്രമേ അമേരിക്കക്കു പോകാന്‍ കഴിയൂ. അപ്പോള്‍ കൂട്ടത്തില്‍ കുറച്ചു ദിവസം ഇങ്ലണ്ടിലും കഴിയാം എന്നു കരുതി. മകന്‍റെ സുഹ്റുത്തുക്കളായ ചില ഡോക്റ്റര്‍മാര്‍ താമസസൌകര്യം ശരിയാക്കാമെന്നേറ്റു. അങ്ങനെ 2002 ലെ വേനല്‍ക്കാലത്തു ഇങ്ലണ്ടിലേക്കും തുടര്‍ന്നു അമേരിക്കയിലേക്കും പോയ യാത്രയും അവിടെ താമസിച്ചപ്പോള്‍ കണ്ട കാഴ്ചകളെ കുറിച്ചും ആണിവിടെ എഴുതുന്നതു. കുറെയൊക്കെ മുമ്പു ബ്ലോഗായി പ്രസിദ്ധീകരിച്ചിരുന്നതു ചെത്തിമിനുക്കി ഈ പുസ്തകരൂപത്തിലാക്കി. വായിക്കുക, വിമര്‍ശിക്കുക. അഭിപ്രായം ഈമെയിലില്‍ അറിയിച്ചാല്‍ ഉപകാരം ആയിരിക്കും.
കെ.പി. മോഹന്‍ ദാസ് (kp.mohandas62@gmail.com
Comments
Post a Comment