2.ഇങ്ലണ്ടിലേക്ക് ആദ്യമായി
തുര്‍ക്കിയിലെ ചുക്കുരോവ ( Cukurova University, Adana) സര്‍വകലാശാലയില്‍ നിന്നു മധ്യവേനല്‍ അവധി കിട്ടിയപ്പോഴാണു കുട്ടികള്‍
അമേരിക്കയിലേക്കു പോരാന്‍ പറഞ്ഞത്.
ഇന്ത്യയിലേക്കും അമേരിക്കയിലേക്കും മിക്കവാറും തുല്യദൂരവും യാത്രാച്ചിലവും
ആയതുകൊണ്ടു കുറെ ആലോചിച്ചതിനു ശേഷം അമേരിക്കയിലേക്കു പോകാന്‍ തന്നെ തീരുമാനിച്ചു. ലണ്ടന്‍
വഴി പോകണം, അതു കൊണ്ടു രണ്ടാഴ്ച
ഇംഗ്ലണ്ടില്‍ കഴിയാമെന്നും കരുതി. ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന മകന്റെ ഡോക്ടര്‍ സുഹൃത്ത് താമസസൌകര്യം ശരിയാക്കാമെന്നു വാഗ്ദാനം ചെയ്തു.
വലിയ ബുദ്ധിമുട്ടില്ലാതെ അങ്കാറായില്‍ പോയി ആറുമാസത്തെ വിസ അപേക്ഷിച്ചപ്പോള്‍ പത്തു വര്‍ഷത്തെ അമേരിക്കന്‍ വിസയും ശരിയാക്കി.
ബ്രിട്ടീഷ് വിസ തപാലില്‍ തന്നെ കിട്ടി.
പക്ഷെ ചുക്കുറോവയില്‍ സഹപ്രവര്‍ത്തകനായ പ്രൊഫ. റിചാര്‍ഡ്സണ്‍
എന്ന സായിപ്പു ഓരോ കാര്യം പറഞ്ഞു നിരുത്സാഹപ്പെടുത്താന്‍ തുടങ്ങി. തുര്‍ക്കിയില്‍ നിന്നു
ധാരാളം മയക്കുമരുന്നു ഇംഗ്ലണ്ടിലേക്കു കടത്തുന്നുണ്ടെന്നും അതിന് സഹായികളാകുന്നതു
കൂടുതലും ഇന്ത്യക്കാരും പാകിസ്താനികളും ആണെന്നും മറ്റും. ഇംഗ്ലണ്ടിലേക്കു പാരീസില്‍
നിന്നും ഇന്ഗ്ലിഷ് ചാനല്‍ വഴി അനധികൃതമായി ആള്‍ക്കാര്‍ നുഴഞ്ഞു കയറുന്നതിന്റെയും അവരെ ഇന്ഗ്ലീഷ് പോലിസുകാര് നിര്‍ദ്ദയം
മര്‍ദ്ദിക്കുന്നതുമൊക്കെ അദ്ദേഹം വളരെ ഭീകരമായി വര്‍ണിച്ചു പറയുകയുണ്ടായി. പക്ഷെ ഞങ്ങള്‍
പിന്നോട്ടു പോകുന്നില്ല എന്നു കണ്ടപ്പോള്‍ അദ്ദേഹം വിമാനത്താവളത്തില്‍ ഇമിഗ്രേഷനില്‍ ഞങ്ങളെ പരിചയപ്പെടുത്തി ഒരു കത്തു
തരാമെന്നും പറഞ്ഞു. എതായാലും ഞങ്ങള്‍ ആ
കത്തു വാങ്ങി കയ്യില്‍ വച്ചു, വേണ്ടിവന്നാല്‍ ഉപയോഗിക്കാമെന്നു
കരുതി. ഇങ്ലണ്ടിലേക്കും ആറുമാസത്തെ സന്ദര്‍ശനവിസ
ആയിരുന്നുവെങ്കിലും രണ്ടാഴ്ച കഴിഞ്ഞു
അമേരിക്കയിലുള്ള മക്കളുടെ അടുത്തേക്കു പോകാനാണു പരിപാടി എന്നു പറഞ്ഞപ്പോള്‍ ഇമിഗ്രേഷനിലെ സ്ത്രീ പാസ്സ്പോര്‍ട്ട് പെട്ടെന്നു
സ്റ്റാമ്പു ചെയ്തു തന്നു. പിന്നെ ഒരു കോളേജദ്ധ്യാപകനെന്ന ജോലിയും കുറച്ചൊന്നുമല്ല
ഞങ്ങളുടെ വിദേശയാത്രയില്‍ പ്രയോജനപ്പെട്ടത്.
ലണ്ടനില്‍ രണ്ടാഴ്ച താമസിക്കാന് തുര്‍ക്കിയിലെ മൂന്നുമാസത്തെ ശമ്പളം
മതിയാവുകയില്ല എന്നറിഞ്ഞതു കൊണ്ടു അല്പം ദൂരെ കവന്റി ( Coventry) എന്ന സ്ഥലത്തേക്കു ഞങ്ങളുപോയി. നാഷണല്‍ എക്സ്പ്രെസ്സ്
എന്ന ഒന്നാംതരം എ.സി.ബസ്സില്‍ ടിക്കറ്റു വിമാനത്താവളത്തിലുള്ള കൌണ്ടറില്‍ നിന്നുതന്നെ എടുത്തു.
ഇന്റെര്നെറ്റുവഴി ബുക്കു ചെയ്യുകയും ആവാം,
ക്രെഡിറ്റുകാര്‍ഡ് ഉപയോഗിച്ചുതന്നെ.
സാമ്പത്തികമായി പിന്നോക്കമായിരുന്നു എങ്കിലും അന്നു
തന്നെ തുര്‍ക്കിയില്‍ ക്രെഡിറ്റ്കാറ്ഡ് ഉപയോഗിക്കാതെ പറ്റില്ലായിരുന്നു. പല
കാര്യത്തിനും, വൈദ്യുത ബില്ല്,
വരുമാനനികുതി, വെള്ളക്കരം ഇവ അടക്കാനും
മറ്റുമായി ഇതു ആവശ്യമായിരുന്നു.
ലണ്ടനിലെ പ്രധാനപ്പെട്ട വിമാനത്താവളമാണു ഹീത്രോ.
വലിപ്പത്തിലും യാത്രക്കാരെ കയറ്റി അയക്കുന്നതിലും ലോകത്തിലെ മൂന്നാമത്തെ സ്ഥാനമാണു
ഹീത്രോക്കുള്ളതു. അറ്റ്ലാന്‍റാക്കും ചിക്കാഗോയ്ക്കും പിന്നില്‍ .ഹീത്രോയിലെ ടെര്‍മിനല്‍ 5 ല്‍ നിന്നു എല്ലാ 15 മിനുട്ടും ഹീത്രോ
എക്സ്പ്രെസ്സെന്ന ട്രയിന് സര്‍വീസ് നടത്തുന്നുണ്ട്. എല്ലാ ടെര്‍മിനലിലേക്കും അന്തര്‍ഭൌമറെയില്‍
സര്‍വീസും (Tube Rail) ഉണ്ട്. ഓരോ ടെര്മിനലും
കിലൊമീറ്റെറുകള് നീളമുള്ളതായി തോന്നും. ടെര്‍മിനലുകള്‍ തമ്മില്‍ റെയില്‍ വഴി
ബന്ധിപ്പിച്ചിട്ടുണ്ടു. പണം കൊടുക്കാതെ ഇതില്‍ യാത്രചെയ്യാം ഒരു ടെര്‍മിനലില്‍ നിന്നു മറ്റൊന്നിലേക്കു. സാധനങ്ങള്‍ ഉന്തുവണ്ടിയില്‍ വച്ചു ട്രെയിനിലേക്കു
എത്തിക്കാം സൌകര്യമായി. നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കാനായി ആള്‍ക്കാര്‍ തയാറായുണ്ട്. വീല്‍ചെയറും ധാരാളം,. ലണ്ടനിലേക്കു ട്രെയിനിലും റോഡു മാര്‍ഗവും യാത്ര ചെയ്യാം. 25 കിലോമീറ്റര്‍ ദൂരെയാണു ഹീത്രൊ. മദാമ്മ ടാക്സി ചാര്‍ജിനെപ്പറ്റി സൂചിപ്പിച്ചതു
കൊണ്ടു കഴിവതും ടാക്സി ഒഴിവാക്കാന്‍ ശ്രമിചു, വര്‍ദ്ധിച്ച ചിലവിനെക്കാള്‍
ചിലപ്പോള്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി
സമയവും വളരെ കൂടുതലാവാം
എന്നുള്ളതും സത്യം തന്നെ.
ഞങ്ങള്‍ക്ക് താമസസൌകര്യം ലണ്ടനില്‍ നിന്നു 150 കിലോമീറ്റര്‍ അകലെ കവന്‍റ്രി എന്ന സ്ഥലത്തായിരുന്നു. മകന്റെ സുഹൃത്തായ ഡോ.മാര്‍ട്ടിന്‍ ജോര്‍ജായിരുന്നു സഹായിച്ചതു. വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങള്‍ നാഷണല് എക്സ്പ്രെസ്സ് ബസ്സില് കയറിപ്പറ്റി കവന്റ്രിയിലേക്കു തിരിച്ചു. കോഴിക്കോടു മെഡിക്കല്‍ കോളെജിലെ മകന്റെ സീനിയറായി പഠിച്ച അനീഷ് ജോണ്‍ എന്ന ഡോക്ടര്‍
2. ഹീത്രോ
മറ്റൊരു ദൃശ്യം
ബസ്റ്റാന്റില് കാത്തു നിന്നിരുന്നു. രാത്രി 8 മണിയായപ്പോള്‍ കവന്റ്രിയില്‍ എത്തി. രാത്രി ആയപ്പോള്‍ ചെറിയ തണുപ്പു തുടങ്ങി.
ക്ഷീണം കൊണ്ടു റൂമില് എത്തിയതു മാത്രമേ അറിഞ്ഞുള്ളു , പെട്ടെന്ന്
തന്നെ ഉറങ്ങി.
3. ടെര്‍മിനലിനുള്ളില്‍ നിന്ന്



Comments
Post a Comment