3.ഷേക്സ്പിയറിന്‍റെ നാട്ടില്‍
ഇന്ഗ്ലണ്ടിലെ നഗരങ്ങള്‍ മിക്കതും തിരക്കേറിയവയാണു. പക്ഷെ നഗരങ്ങളില്‍ നിന്നു ഉള്‍നാടുകളിലേക്കു പോയാല്‍ നാട്ടിന്‍പുറത്തിന്റെ ഭംഗി കാണാം. കവന്റി ലണ്ടനില്‍ നിന്നു 150 കിലോമീറ്റെര്‍ ദൂരെയാണെങ്കിലും നാഷണല്‍ എക്സ്പ്രെസ് ബസ്സ് രണ്ടുമണിക്കൂര്‍ കൊണ്ടു അവിടെയെത്തി. നാട്ടിന്‍പുറത്തിന്റെ ഭംഗി ബസ്സിന്റെ ജനാലയില്‍ കൂടി ആസ്വദിച്ചുകൊണ്ടു തന്നെ. റോഡുകള്‍ വളരെ നല്ലതായതു കൊണ്ടു സാധാരണ ബസ്സിലെ യാത്ര അത്ര സുഖിക്കാത്ത ശ്രീമതിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇടയ്കുള്ള പ്രധാനനഗരങ്ങളില്‍ മാത്രമേ ഈ ബസ്സു നിര്‍ത്തുകയുള്ളൂ. 150 കിലോമീറ്റര്‍ രണ്ടു മണിക്കൂറ് കൊണ്ടു താണ്ടി എന്നു പറയുമ്പോള്‍ അറിയാമല്ലോ വണ്ടിയുടെ വേഗം.
കവന്ററി ഒരു ഇടത്തരം
പട്ടണമാണു. അവിടെയുള്ള ആശുപത്രിയില്‍ മകന്റെ കൂടെ പഠിച്ച രണ്ടു മൂന്നു ഡോക്ടര്‍മാര്‍
ജോലി ചെയ്തിരുന്നു. നമ്മുടെ നാട്ടില്‍ മെഡിക്കല്‍ ബിരുദാനന്തര പഠനത്തിനുള്ള അവസരം സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ വളരെ കുറച്ചേ ഉള്ളല്ലൊ. അതുകൊണ്ടു നാട്ടില്‍ നിന്നും
സാമ്പത്തികമായി അല്പം ഭേദപ്പെട്ട പല കുട്ടികളും ഇന്ഗ്ലണ്ടില്‍ വന്ന് വൈദ്യശാസ്ത്ര
മേഖലയില്‍ പരിശീലനത്തിനു വരുന്നു. ഇതിനു ചേരണമെങ്കില്‍ അനുപേക്ഷണീയമായ
പ്ലാബ്(PLAB) പരീക്ഷ പാസ്സാകണം. ഈ പരീക്ഷ നാട്ടില്‍ തന്നെ എഴുതാം. അതുകഴിഞ്ഞ് പരിശീലനത്തിനു
ചേര്‍ന്നു കുറഞ്ഞത് മൂന്നു വര്‍ഷം
എങ്കിലും യു.കെ.യിലെ ആശുപത്രികളില്‍ പരീശീലനം നേടുകയും ചില മല്‍സര
പരീക്ഷകളില്‍ പാസാകുകയും ചെയ്താല്‍ മെഡിക്കല്‍
ബിരുദാനന്തരബിരുദത്തിനു തുല്യമായി കണക്കാക്കപ്പെടുന്ന MRCP, FRCS എന്നീ പ്രൊഫഷണല്‍ സൊസൈറ്റി
അംഗത്വത്തിനു അര്‍ഹരാകും. നമ്മുടെ കുട്ടികള്‍
മിക്കവരും ഇങ്ങനെ ഈ പരീക്ഷ ജയിച്ചു അവിടെ
തന്നെ ജോലി ചെയ്യുന്നുണ്ടു. NHS (National Health Service) എന്ന
എറ്റവും വലിയ UK യിലെ മെഡിക്കല് സേവന ശ്രുംഖല
ഇന്ത്യന്‍ റയില്‍വേ കഴിഞ്ഞാല്‍ ലോകത്തിലെ എറ്റവും വലിയ തൊഴില്‍ദായകരാണെന്നു
പറയപ്പെടുന്നു. പരിശീലന കാലത്തു ഒരാളിനു മര്യാദയായി ജീവിക്കാനുള്ള സ്കോളര്‍ഷിപ്പു
തുകയും കിട്ടുന്നു. നമ്മുടെ കുട്ടികള്‍ പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെടുന്നതുവരെയുള്ള
താമസച്ചിലവും മറ്റും സ്വന്തം കയ്യില്‍ നിന്നു വഹിച്ചാല്‍ മതിയാവും. പരിശീലന
കാലത്ത് ആശുപത്രിക്കടുത്തു തന്നെ സൌജന്യമായി
താമസ സൌകര്യവും കൊടുക്കുന്നു. അങ്ങനെ MRCP ചെയ്യുന്ന ഒരു
സുഹൃത്തിന്‍റെ മുറി ഞങ്ങള്‍ക്കു വേണ്ടി ഒരുക്കിയിരുന്നു. അയാള്‍ക്ക് പെട്ടെന്നു
നാട്ടില്‍ പോകേണ്ടി വന്നതുകൊണ്ടു വേറെയാരെയും ബുദ്ധിമുട്ടിക്കേണ്ടി വന്നില്ല. അയാള്‍
നാട്ടില്‍ പോകുന്നതിനു മുമ്പു ഞങ്ങള്‍ക്കു വേണ്ടി ചായയും മറ്റു ലഘു ഭക്ഷണങ്ങളും
ഉണ്ടാക്കാനുള്ള സാധനങ്ങള്‍ വരെ വാങ്ങിവച്ചിരുന്നു. ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും
ഉണ്ടാകാതെ നോക്കാന് കോഴിക്കോട്ടുകാരായ മറ്റു സുഹൃത്തുക്കളെ
ഏര്‍പ്പെടുത്തുകയും ചെയ്തു.
ഇന്ഗ്ലണ്ടിലെ വീടുകള്‍
മിക്കവാറും എല്ലാം ഒരേ രീതിയില്‍ ആണു നിര്‍മ്മിച്ചിരിക്കുന്നതു. നമ്മുടെ നാട്ടിലെ
പോലെ വൈവിധ്യം തീരെ ഇല്ല. ഒരു പ്രത്യേകത വീടുകള്‍ തമ്മില്‍ മതിലുകള്‍ കെട്ടി വേര്‍തിരിച്ചിട്ടില്ല
എന്നതാണു. നമ്മുടെ നാട്ടിലെ പോലെ മറ്റുള്ളവരുടെയും സര്‍ക്കാറിന്റെയും സ്ഥലം
കയ്യേറാന്‍ അവിടെ ആരും ശ്രമിക്കാറില്ല എന്നു തോന്നുന്നു. ഒരോ വീട്ടിന്റെയും മുന്‍പില്‍
നല്ല ഒരു പൂന്തോട്ടം കാണാം. തണുപ്പു രാജ്യമായതുകൊണ്ട് കാലാവസ്ഥയ്ക്ക് അനുയോജ്യം ആയ
പൂച്ചെടികളും നിറയെ പൂക്കളുമായി അവ വീടിന്റെ വൈവിധ്യമില്ലായ്മയെ
നിസ്സാരമാക്കുന്നു. പ്രകൃതിയുടെ
ചിത്രം.4. ഇങ്ലണ്ടിലെ വീടുകള്‍ (Google
Images)
ചിത്രം.5. വീടു ചെറുതെങ്കിലും നല്ല്ലൊരു പൂന്തോട്ടം (Google Images)
വൈവിധ്യം മനുഷ്യനു
ഒരിക്കലും ഉണ്ടാക്കാന്‍ കഴിയില്ലല്ലൊ. റോഡിന്റെ മിക്കവാറും എല്ലാ കവലകളിലും ഒരു
യോദ്ധാവിന്‍റെ പ്രതിമ കാണാം. ഇന്ത്യയിലെയോ മറ്റേതെങ്കിലും രാജ്യത്തുവച്ചോ
യുദ്ധത്തില്‍ മരണപ്പെട്ട ആളിന്റെ, അടിക്കുറിപ്പുകള്‍ സഹിതം. നല്ല ഒരു
പുല്‍ത്തകിടിയും. വെള്ളമൊഴിച്ചു നല്ല രീതിയില്‍ സംരക്ഷിച്ചു വരുന്ന പുല്‍ത്തകിടി.
ചിത്രം.6. ഒരു
വിദ്യാഭ്യാസ സ്ഥാപനം കവന്രി
ലണ്ടന്‍ നഗരത്തിലേക്കു നല്ല ദൂരമുള്ളതു കൊണ്ടു ആദ്യം
കവന്റ്രിയും ചുറ്റുപാടും കാണാന്‍ തീരുമാനിച്ചു. കവന്‍റ്രി ഇങ്ലണ്ടിന്റെ ഏതാണ്ട് മധ്യഭാഗത്താണു.
ഷേകസ്പിയറിന്റെ ന്നാടായ വാര്‍വിക്ക് കൌണ്ടിയും ആവണ്‍ നദിയും അടുത്തായിരുന്നു. വളരെ
അറിയപ്പെടുന്ന ഒരു കാസ്സില്‍ ആണു വാര്‍വിക്ക് കാസ്സില്‍. ആദ്യം അങ്ങോട്ടുതന്നെ ആയി
യാത്ര.
ചിത്ര.7.വഴിയിലെ ഒരു ഫൌണ്ടന്‍




Comments
Post a Comment